കല്ലൂർ: തൃക്കൂർ പഞ്ചായത്തിലെ പതിനാറാം വാർഡ് പള്ളം പട്ടികജാതി കോളനി വാസികൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സദസ് നടത്തി. പള്ളം കോളനിവാസികളെ അധിക്ഷേപിച്ച പഞ്ചായത്ത് അംഗത്തിനെതിരെ നടപടിയെടുക്കുക,​ ജനങ്ങളോട് മാപ്പ് പറയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തി നടത്തിയ പ്രതിഷേധസദസ് ജില്ലാ പഞ്ചായത്ത് അംഗം ഇ.എ. ഓമന ഉദ്ഘാടനം ചെയ്തു.

മണി വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രീബനൻ ചുണ്ടേലപറമ്പിൽ, അൽഫോൺസ സ്റ്റിമ, പഞ്ചായത്ത് അംഗങ്ങളായ പോൾസൺ തെക്കുംപീടിക, സൈമൺ നമ്പാടൻ, ജിനി മനേഷ്, മിനി മോഹൻദാസ്, വനിതാ സംഘം പ്രസിഡന്റ് റോസിലി ജോണി, സംഗീത ജോതിഷ് എന്നിവർ സംസാരിച്ചു.
40 ഓളം കുടുംബങ്ങൾ താമസിക്കുന്ന പളളം കോളനിവാസികൾക്ക് ഭവന പുനരുദ്ധാരണ ഫണ്ട് ലഭിക്കുന്നതിൽ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാത്തതിൽ പരാതി നൽകാനെത്തിയ കോളനിവാസിളെ ഇവിടെ കാൽ കുത്തരുത് എന്ന് പറഞ്ഞ് സി.പി.എം അംഗമായ ഗ്രേസി അധിക്ഷേപിച്ചതായാണ് പരാതി.