പാവറട്ടി: ജില്ലയെ പൂർണമായും ആദ്യ ഇ - മാലിന്യ മുകതമാക്കുന്നതിന്റെ ഭാഗമായി മുലശ്ശേരി ബ്ലോക്കിന് കീഴിൽ വരുന്ന എളവള്ളി, പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ് പഞ്ചായത്തുകളിലെ ഇ- വേസ്റ്റുകൾ ചിറ്റാട്ടുകരയ്ക്ക് സമീപമുള്ള വില്ലേജ് എക്‌സ്റ്റൻഷൻ സെന്ററിൽ സംഭരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. ഗാർഹിക തലത്തിൽ ഇ - വേസ്റ്റുകൾ നീക്കുന്നതിനായുള്ള ഈ പദ്ധതിയിൽ ഉപയോഗ്യശൂന്യമായ ടി.വി, ഫാൻ, കമ്പ്യൂട്ടറുകൾ, സി.പി.യു, മൊബൈൽ ഫോണുകൾ, ചാർജ്ജറുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങി 44 ഇനങ്ങളാണ് സംഭരിക്കുന്നത്. രാസപദാർത്ഥങ്ങൾ അടങ്ങിയ പൊട്ടാത്ത ട്യൂബ് ലൈറ്റ്, സി.എഫ്.എൽ തുടങ്ങിയവയും ശേഖരിക്കും. ശേഖരിക്കുന്ന മാലിന്യം ശാസ്ത്രീയമായ രീതിയിൽ സംസ്‌കരിക്കുന്നതിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറും. പൊതുജനങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.