വെള്ളാങ്കല്ലൂർ: അകാലത്തിൽ മരണമടഞ്ഞ കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഐ നജീബിന്റെ വീട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയും സഹപ്രവർത്തകരും സന്ദർശിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്കിന് പടിഞ്ഞാറ് വശമുള്ള സഹോദരൻ നജാഹിന്റെ വീട്ടിലെത്തിയ മുല്ലപ്പള്ളി, നജീബിന്റെ ഉമ്മയെയും സഹോദരങ്ങളെയും കണ്ട് കെ.പി.സി.സിയുടെ അനുശോചനം അറിയിച്ചു. കെ.പി സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.ടി കുഞ്ഞിക്കണ്ണൻ, ടി. എൻ പ്രതാപൻ, മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്നയുൾപ്പെടെയുള്ള പ്രദേശത്തെ പ്രവർത്തകരും മുല്ലപ്പിള്ളിക്കൊപ്പമുണ്ടായിരുന്നു.