മാള: കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കാൻ മൂന്ന് ദിവസം ബാക്കിനിൽക്കേ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. അപേക്ഷ സ്വീകരിക്കാൻ സംസ്ഥാനത്തെ കൃഷി ഭവനുകൾ ഞായറാഴ്ച തുറയ്ക്കണമെന്ന നിർദേശം എത്തിയത് തലേന്ന് വൈകീട്ടാണ്. 2018 ഡിസംബർ ഒന്നിന് തുടങ്ങിയ പദ്ധതിയുടെ ആദ്യ ഘട്ടം അപേക്ഷകൾ ഈ മാസം 20 ന് അവസാനിക്കുന്ന അവസരത്തിൽ ഇപ്പോൾ മാത്രം പ്രവർത്തികമാക്കിയതാണ് ആക്ഷേപങ്ങൾക്ക് ഇടയാക്കിയത്.
12 കോടി കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ആറായിരം രൂപ ലഭിക്കുന്ന പദ്ധതിയാണ്. ശനിയാഴ്ച വൈകീട്ടാണ് ഇത് സംബന്ധിച്ച നിർദ്ദേശം കൃഷി ഓഫീസർമാർക്ക് ലഭിച്ചത്. പദ്ധതി പ്രകാരം ഈ മാസം ഒന്നിന് രണ്ട് ഹെക്ടറിൽ കവിയാത്ത വിസ്തീർണമുള്ള കൃഷിയിടം കൈവശമുള്ളവർക്ക് ചെറുകിട നാമമാത്ര കർഷക കുടുംബത്തിന് ആനുകൂല്യം ലഭിക്കും. ഒരു വർഷത്തേക്ക് ഒരു കുടുംബത്തിന് ആറായിരം രൂപയാണ് ലഭിക്കുക. മൂന്ന് തവണയായി നാല് മാസത്തിലൊരിക്കലാണ് തുക ബാങ്ക് അക്കൗണ്ടിലേക്ക് നൽകുക. സ്വന്തമായി സ്ഥാപനങ്ങളോടനുബന്ധിച്ച് വസ്തുവുള്ളവർ ആ സ്ഥലത്തിന് ഈ ആനുകൂല്യത്തിന് അർഹരല്ല.
ഇവർക്ക് ആനുകൂല്യമില്ല
കർഷക കുടുംബത്തിൽ ഒന്നോ അതിലധികമോ അംഗങ്ങൾ താഴെ പറയുന്ന വിഭാഗത്തിൽ ഉൾപ്പെട്ടാൽ ആനുകൂല്യം ലഭിക്കില്ല.
ഭരണഘടനാ സ്ഥാപനങ്ങളിലെ നിലവിലുള്ളതും മുമ്പുണ്ടായിട്ടുള്ളതുമായ ഉദ്യോഗസ്ഥർ
മന്ത്രിമാർ മുതൽ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്മാർ വരെയുള്ളവർ
കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും സേവനം ചെയ്യുന്നവരും വിരമിച്ചവരും
പ്രതിമാസം പതിനായിരം രൂപയിൽ കൂടുതൽ പെൻഷൻ ലഭിക്കുന്നവർ
കഴിഞ്ഞ വർഷം ആദായനികുതി അടച്ചവർ
പ്രൊഫഷണൽ ജോലിയിൽ ഉള്ളവർ
കൃഷി ഓഫീസർമാർക്ക് ആശങ്ക
കർഷകരിൽ നിന്ന് സ്വീകരിക്കുന്ന അപേക്ഷകളുടെ വിവരങ്ങൾ നേരിട്ട് അപ്‌ലോഡ് ചെയ്യണം. അപേക്ഷകൾ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ കൃഷി അസിസ്റ്റന്റുമാർക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. വേണമെങ്കിൽ ഈ രഹസ്യ കോഡ് ഉപയോഗിച്ച് കൃഷി ഓഫീസർമാർക്ക് ഇത്തരം നടപടികൾ സ്വീകരിക്കാൻ സൗകര്യം ഉണ്ടാക്കിയേക്കും. എന്നാൽ ഒരേ പാസ്‌വേർഡിൽ ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലുള്ള ശരാശരി ഏഴോളം കൃഷി ഓഫീസർമാർ അപേക്ഷകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന സാങ്കേതിക പ്രശ്‌നങ്ങൾക്ക് സാദ്ധ്യത നിരവധിയാണ്. അപേക്ഷകൾ സ്വീകരിക്കുന്ന വിവരം കർഷകരെ മുൻകൂട്ടി അറിയിക്കാത്തതിനാൽ ഞായറാഴ്ച ഓഫീസുകൾ തുറന്നെങ്കിലും തിരക്കില്ലായിരുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അറിയിച്ചിട്ടില്ലെന്നും എന്നാൽ 20 വരെ ലഭിക്കുന്നവർക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്.
..........................
സംസ്ഥാനത്ത് ലക്ഷക്കണക്കിന് കർഷകർക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി സർക്കാർ നടപ്പാക്കാൻ മടികാണിക്കുകയാണെന്നും അവസാന ദിവസങ്ങളിൽ മാത്രം അപേക്ഷ സ്വീകരിച്ച് ആനുകൂല്യം നഷ്ടപ്പെടുത്താനാണ് ശ്രമം
സി.എം. സദാശിവൻ
ബി.ജെ.പി കൊടുങ്ങല്ലൂർ നിയോജകമണ്ഡലം സെക്രട്ടറി