palliyil-shethram-ulasava
പെരിഞ്ഞനം ശ്രീ പള്ളിയിൽ ഭഗവതിക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാഴ്ചശീവേലി

കയ്പ്പമംഗലം : പെരിഞ്ഞനം പള്ളിയിൽ ഭഗവതി ക്ഷേത്ര മഹോത്സവം ആറാട്ടോടെ സമാപിച്ചു. എട്ട് ദിവസങ്ങളിലായി നടന്ന ഉത്സവാഘോഷത്തിന് ക്ഷേത്രം തന്ത്രി ചെറുമുക്ക് നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. എല്ലാ ദിവസവും രാവിലെ ശീവേലി, രാത്രി വിളക്കെഴുന്നള്ളിപ്പ് എന്നിവ നടന്നു. വൈകിട്ട് മൂന്ന് ഗജവീരന്മാർ അണിനിരന്ന കാഴ്ചശീവേലി നടന്നു. ആറാട്ട് എഴുന്നള്ളിപ്പിന് ശേഷം കടലിൽ ആറാട്ട് നടന്നു.