tower
മൊബൈൽ ടവറിനെതിരെ നടന്ന പ്രതിഷേധം

മാള: കുഴൂർ പഞ്ചായത്തിലെ മണ്ടിക്കയറ്റം പ്രദേശത്ത് വീടിന്റെ അടുക്കളയോട് ചേർന്ന് മൊബൈൽ ടവർ നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആൾ താമസമുള്ള വീടിന്റെ അടുക്കളയോട് ചേർന്നാണ് ടവർ നിർമ്മാണത്തിനുള്ള പ്രാഥമിക പ്രവർത്തനം തുടങ്ങിയത്.

കൂടാതെ ടവർ നിർമ്മിക്കുന്നതിനടുത്ത് നിരവധി വീടുകളുണ്ട്. ജനവാസ കേന്ദ്രത്തിൽ അഞ്ച് സെന്റ് സ്ഥലത്താണ് ടവർ സ്ഥാപിക്കുന്നതെന്നും ജനകീയ സമരസമിതി പരാതിപ്പെടുന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നേതാക്കളും പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു. ടി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. രാജു, വി.വി. അന്തോണി, കെ.വി. വസന്ത് കുമാർ, ലളിത ചന്ദ്രശേഖരൻ, സിന്ധു ബിജു, മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.