anusmaranam
തൃപ്രയാർ പൗരാവലി നൽകിയ സ്വീകരണം.

തൃപ്രയാർ: ശതാഭിഷിക്തനാവുന്ന എ.പി സേതുമാധവ മേനോന് തൃപ്രയാർ പൗരാവലി നല്കിയ സ്വീകരണം സി.എൻ ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. എൻ.ഇ.എസ് കോളേജ് ഹാളിൽ ചേർന്ന യോഗത്തിൽ നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു അദ്ധ്യക്ഷത വഹിച്ചു. ശിവൻ കണ്ണോളി മുഖ്യപ്രഭാഷണം നടത്തി. തളിക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.ആർ സുഭാഷിണി, ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, പി.കെ സുഭാഷ്ചന്ദ്രൻ മാസ്റ്റർ, സി.ജി അജിത്കുമാർ, കെ.വി ജയരാജൻ മാസ്റ്റർ, പ്രേമചന്ദ്രൻ വടക്കേടത്ത്, പവിത്രൻ ഇയ്യാനി, കെ.കെ ധർമ്മപാലൻ മാസ്റ്റർ, വി. കൃഷ്ണനുണ്ണി, വി.ആർ പ്രമീള, എൻ.കെ ഉദയകുമാർ, ടി.യു സുഭാഷ്ചന്ദ്രൻ എന്നിവർ സംസാരിച്ചു...