തൃശൂർ: എൻ.എസ്.എസിന്റേത് രാഷ്ട്രീയ നിലപാടല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന പട്ടികയിൽ നിന്ന് മന്നത്ത് പത്മനാഭനെ മാറ്റി നിറുത്തി, വിശ്വാസികളെ വെല്ലുവിളിക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചപ്പോഴാണ് എൻ.എസ്.എസ് രംഗത്തെത്തിയത്. ശബരിമലയിൽ സി.പി.എം പാർട്ടി അജൻഡ നടപ്പാക്കുകയായിരുന്നു. അത് എളുപ്പമല്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ തെറ്റുതിരുത്താൻ തുടങ്ങിയിട്ടുണ്ട്. നട തുറന്നിട്ട് ഇപ്പോൾ ആരെയും കൊണ്ടു പോയില്ല. ശബരിമല രാഷ്ട്രീയ വിഷയമായി യു.ഡി.എഫ് കണ്ടിട്ടില്ല. ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ഉമ്മൻചാണ്ടി ആവർത്തിച്ചു. സ്ഥാനാർത്ഥികൾക്കുള്ള മാനദണ്ഡം എ.ഐ.സി.സി വ്യക്തമാക്കിയിട്ടുണ്ട്. എം.എൽ.എമാർ മത്സരിക്കേണ്ട അനിവാര്യ സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.