kpms
സംവരണ അട്ടിമറിക്കെതിരെ കെ.പി.എം.എസ് അന്നമനടയിൽ ​സംഘടിപ്പിച്ച ​സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ് ഉദ്ഘാടനം ​ചെയ്യുന്നു.

​​മാള: സംവരണ അട്ടിമറിക്കെതിരെ കെ.പി.എം.എസ് അന്നമനടയിൽ സെമിനാർ നടത്തി. അന്നമനട യൂണിയന്റെ നേതൃത്വത്തിൽ സാമ്പത്തിക സംവരണവും ഭരണഘടനയും എന്ന വിഷയത്തിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ, ഇ.എസ്. സഗീർ, ഇ.കെ. അനിലൻ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു. ഉദയൻ മറ്റത്തിൽ സ്വാഗതവും കെ.എസ്. സന്തോഷ് നന്ദിയും പറഞ്ഞു. ബോബി അനിൽ മോഡറേറ്ററായിരുന്നു.