കയ്പ്പമംഗലം: വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച കയ്പ്പമംഗലം എസ്.ഐ കെ.ജെ. ജിനേഷിന് കൂരിക്കുഴി കടലോര ജാഗ്രത സമിതിയുടെ സ്‌നേഹാദരം. കൂരിക്കുഴി കടപ്പുറത്ത് നടത്തിയ സ്‌നേഹാദര ചടങ്ങ് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.കെ. ശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ റൂറൽ എസ്.പി. എം.കെ. പുഷ്‌ക്കരൻ മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ സീന സജീവൻ, എൻ.എസ്. പ്രണവ്, മണി കാവുങ്ങൽ, എൻ.കെ. സുരേഷ്, കെ.ആർ. രഘുനാഥൻ എ.കെ. പീതാംബരൻ, കെ.എസ്. സന്തോഷ് എന്നിവർ സംസാരിച്ചു. കെ.എം. വിജയൻ സ്വാഗതവും കെ.ടി. ചന്ദ്രൻ നന്ദിയും പറഞ്ഞു.