ചാവക്കാട്: ഹയർ സെക്കൻഡറി ലയനം നടപ്പാക്കുമ്പോൾ ജൂനിയർ കോളേജ് സ്റ്റാഫ് പാറ്റേൺ അനദ്ധ്യാപകർക്ക് അനുവദിക്കണമെന്ന് കേരള എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ 55-ാം ജില്ലാ സമ്മേളന പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുടുംബസംഗമം ഫാ. ഡേവിസ് ചിറമ്മേലും വിദ്യാഭ്യാസ സെമിനാർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ബി. അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷനായി.
വിദ്യാഭ്യാസ അവാർഡ് ദാനം മുരളി പെരുനെല്ലി എം.എൽ.എ, ഉപഹാര സമർപ്പണം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.സി. ആനന്ദൻ, ആദരിക്കൽ സി.എച്ച്. റഷീദ് ,മുഖ്യ പ്രഭാഷണം സംസ്ഥാന പ്രസിഡന്റ് തോമസ് മാത്യു, ആമുഖ പ്രഭാഷണം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.വി. മധു എന്നിവർ നിർവഹിച്ചു. ടി. രാജഷീല, ശ്രീദാസ് കെ.എസ്, കെ.എസ്. സരിത കുമാരി എന്നിവർ വിശിഷ്ടാതിഥികളായി. പി.ഡി. ജോസ് കെ.എസ്.ആർ പഠനക്ലാസ് എടുത്തു.
എ.ടി. ഇബ്രാഹിം കുട്ടി, സി.സി. ഷാജു, സി.പി. ആന്റണി, ബിജു പി.എ, സുരേഷ് ജില്ലാ സെക്രട്ടറി എം. ദീപുകുമാർ, ട്രഷറർ പോൾ ജോബ് കെ, വൈസ് പ്രസിഡന്റ് പി. പ്രശാന്ത്, ജോയിന്റ് സെക്രട്ടറി പെറ്റർ സി സി, പി.ഡി. എൽസി, കെ.ജെ. ഓമന, പി. രാജീവൻ, കെ.ആർ. മണികണ്ഠൻ, സി.വി. വിൻസെന്റ്, സിസ്റ്റർ ആനി മരിയ, സിസ്റ്റർ ക്ലയർലിറ്റ, സുജിത് കെ.എസ്. എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി പി. രാജൻ(പ്രസിഡന്റ്), പി. പ്രശാന്ത് (വൈസ് പ്രസിഡന്റ്), എം. ദീപു കുമാർ (സെക്രട്ടറി), സി.സി. പീറ്റർ (ജോയിന്റ് സെക്രട്ടറി), പോൾ ജോബ് കെ. (ട്രഷറർ), ടിറ്റോ രാജ് കെ. (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.