prathishedham
പ്രതിഷേധ പ്രകടനം

ചാവക്കാട്: കാസർകോട് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ ധർണ കോൺഗ്രസ് ജില്ലാ സെക്രട്ടറി പി. യതീന്ദ്രദാസ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപൻ അദ്ധ്യക്ഷനായി. ബീന രവിശങ്കർ, ലൈല മജീദ്, കോനൊത്ത് അക്ബർ, പക്കർ പുന്ന, കെ.എസ്. ബാബുരാജ്, കെ.ജെ. ചാക്കോ, സി. മുസ്താക്കലി, എച്ച്.എം. നൗഫൽ, അനീഷ് പാലയൂർ, കെ.വി. സത്താർ, കെ.എം. ഷിഹാബ്, അക്ബർ ചേറ്റുവ, ആർ.കെ. നൗഷാദ്, എ. സലിം, കുര്യാക്കോസ് ഒരുമനയൂർ എന്നിവർ സംസാരിച്ചു.