ചാലക്കുടി: നിർമ്മാണം പൂർത്തീകരിച്ച ചാലക്കുടി പി.ഡബ്ല്യയു.ഡി റസ്റ്റ് ഹൗസ് രണ്ടാം നിലയുടെ ഉദ്ഘാടനവും ചാലക്കുടി മാള റോഡ് നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനവും നടന്നു. റസ്റ്റ് ഹൗസ് അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഇന്നസെന്റ് എം.പി ഉദ്ഘാടനം ചെയ്തു. ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി.

നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ യു.വി. മാർട്ടിൻ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, കൗൺസിലർമാരായ ബിജു ചിറയത്ത്, സുമ ബൈജു, ലൈജി തോമസ്, ആനിപോൾ, എം.എ. ജോസ്, തുടങ്ങിയവർ പ്രസംഗിച്ചു.

നോർത്ത് ജംഗ്ഷൻ മുതൽ മാള മണ്ഡലത്തിന്റെ അതിർത്തി വരെ 3.5 കിലോമീറ്റർ ദൂരമാണ് റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നത്. 3.30 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഇതിനായി അനുവദിച്ചത്. രണ്ടര കോടി രൂപ ചെലവിലാണ് റസ്റ്റ് ഹൗസിന്റെ രണ്ടാംഘട്ടം പൂർത്തിയാക്കിയത്.