joy
ജോയ് ലാസർ

ചാലക്കുടി: നാടകത്തിൽ മേക്കപ്പ് മാനും സെറ്റ് ഡിസൈനറുമായ മാളിയേക്കൽ ജോയ് ലാസർ (ജോയ് ചാലക്കുടി-54) നിര്യാതനായി. കൊരട്ടി മംഗലശേരി സ്വദേശിയായ ജോയ് ലാസർ മുംബെയിലാണ് മരിച്ചത്. നാടക പ്രവർത്തകരുടെ സംഘടനയായ നാടകിന്റെ ചാലക്കുടി മേഖല ജോയിന്റ് സെക്രട്ടറി ആയിരുന്നു.
ഫയദോർ ദസ്തയോവ്‌സ്‌കിയുടെ ജീവിതത്തെയും അദ്ദേഹത്തിന്റെ കുറ്റവും ശിക്ഷയും എന്ന പ്രശസ്ത നോവലിനെയും അവലംബമാക്കി പനവേൽ മലയാളി സമാജത്തിന് വേണ്ടി 'ഉയിർത്തെഴുന്നേൽപ്പ്' നാടകത്തിന് വേണ്ടി സെറ്റ് ഡിസൈൻ ജോലികൾ ചെയ്തുകൊണ്ടിരിയ്ക്കുന്നതിനിടയിരുന്നു അന്ത്യം. നാടകത്തിന്റെ വിവിധ മേഖലകളിൽ കലാപരമായ തന്റെ സംഭാവന നിരന്തരമായി നൽകിക്കൊണ്ടിരുന്ന ജോയ് ഒരു ശില്പി എന്ന നിലയിൽ സ്വയം അടയാളപ്പെടുത്തിയിട്ടുള്ള കലാകാരൻ കൂടിയായിരുന്നു. കലാകാരന് ജീവിതവും അരങ്ങും ജോലിയും എല്ലാം ഒന്നാകുന്ന അവസ്ഥ ജീവിച്ചുകൊണ്ടിരുന്ന കലാകാരനായിരുന്നു ജോയി. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. അവിവാഹിതനാണ്.