ചെറുതുരുത്തി: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നൂറോളം വരുന്ന പ്രവർത്തകർ ചെറുതുരുത്തി സ്‌കൂൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കൊച്ചിൻ പാലത്തിനു മുകളിലെത്തിയപ്പോൾ ദേശീയപാത ഉപരോധമായി മാറി. തുടർന്ന് പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. വള്ളത്തോൾനഗർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.യു. ബഷീർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് തൈക്കാട്ട്, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എം. കാദർ, സെക്രട്ടറിമാരായ മാധവൻകുട്ടി, മുഹമ്മദ് ഇക്ബാൽ, പി.എസ്. സാബിത്ത്, ഷാജി കുളമ്പിൽ, മുസ്തഫ അതിക്കപറമ്പ്, വി.എ. ഫിറോസ്, ഗോപാലൻ വെട്ടിക്കാട്ടിരി, സഹ്വാൻ, ഉമ്മർ കടവത് എന്നിവർ നേതൃത്വം നൽകി.