തൃപ്രയാർ: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മഹാത്മാ പുരസ്കാരം 2017-18 തൃശൂർ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നാട്ടിക ഗ്രാമപഞ്ചായത്ത് ലഭിച്ചു. പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ഏറ്റുവാങ്ങി. സെക്രട്ടറി സി.എ. വർഗീസ്, വൈസ് പ്രസിഡന്റ് കെ.എ. ഷൗക്കത്തലി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ജനാർദ്ദനൻ, എൻ.കെ. ഉദയകുമാർ, സി.ജി. അജിത് കുമാർ, ലളിത മോഹൻദാസ്, വി.എം. സതീശൻ, ടി.സി. ഉണ്ണിക്കൃഷ്ണൻ ,വി.ആർ. പ്രമീള എന്നിവരും തൊഴിലുറപ്പ് വിഭാഗം എ.ഇ. ജ്യോതി ബി.ജി. അക്കൗണ്ടന്റ് ടി.ആർ. രമ്യ, അസി. സെക്രട്ടറി ആർ.എച്ച്. നിമിത, ജൂനിയർ സൂപ്രണ്ട് സെറീന അലി മറ്റ് സ്റ്റാഫുകളും പങ്കെടുത്തു.
2017-18 സാമ്പത്തിക വർഷത്തെ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന്റെ മികവിന്റെ ഭാഗമായാണ് നാട്ടികയ്ക്ക് മഹാത്മാ പുരസ്കാരം ലഭിച്ചത്. മണ്ണും ജലവും സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ, കൃഷി വകുപ്പുമായി സംയോജിപ്പിച്ച് ഭൂവികസന പ്രവർത്തനങ്ങൾ, കിണറുകൾ വ്യക്തിഗത ശൗചാലയങ്ങൾ, വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ധനസഹായത്താൽ അവിദഗ്ദ്ധ തൊഴിൽ സഹായം, ഭവന നിർമാണതിനുള്ള ബിൽഡിംഗ് ബ്ലോക്കുകൾ നൽകൽ, ഫല വൃക്ഷത്തൈ നഴ്സറി, തോടുകൾ കയർ ഭൂവസ്ത്രം വിരിക്കൽ, അംഗൻവാടി നിർമ്മാണം, നടപ്പാത കോൺക്രീറ്റിംഗ് മുതലായ പ്രവൃത്തികൾക്കാണ് നടപ്പാക്കിയാണ് നാട്ടിക പുരസ്കാരം നേടിയത്.