road
വിവിധ റോഡുകളുടെ ഉദ്ഘാടനം സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

പെരിങ്ങോട്ടുകര: 4.99 കോടി രൂപ ചെലവഴിച്ച് തൃപ്രയാർ കിഴക്കെനട മുതൽ പുത്തൻതോട് വരെ നിർമ്മിച്ച ബി.എം.ബി.സി റോഡ് സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആനക്കല്ല് പള്ളിപ്പുറം റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും എം.പി നിർവഹിച്ചു. ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവി, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.ആർ. സുഭാഷിണി, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. സണ്ണി, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി. ഹരിദാസ് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. രാധാകൃഷ്ണൻ (താന്ന്യം), ജ്യോതി കനകരാജ് (ചാഴൂർ), എ.വി. ശ്രീവത്സൻ (അന്തിക്കാട്), പി. വിനു (നാട്ടിക), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷീല വിജയകുമാർ, സിജി മോഹൻദാസ് , ബ്ലോക്ക് പഞ്ചായത്ത് അംഗം വി.വി. ബാബു വിജയകുമാർ, സുഭദ്ര രവി, എ.എസ്. ദിനകരൻ, കെ.എം. ജയദേവൻ, വി.കെ. സുശീലൻ, ഹാറൂൺ റഷീദ്, മോഹനൻ അന്തിക്കാട്, ധർമ്മരാജൻ പൊറ്റേക്കാട്ട്, എം.കെ. വസന്തൻ, സുഭാഷ് രാജ് തൈപറമ്പത്ത്, സൂപ്രണ്ടിംഗ് എൻജിനിയർ എക്‌സിക്യൂട്ടീവ് എൻജിനിയർ പി.വി. ബിജി, അസി. എൻജിനിയർ പി. രാജൻ എന്നിവർ പ്രസംഗിച്ചു.