തൃശൂർ: കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളേജിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാലാ ഡി സോൺ കലോത്സവത്തിൽ 61 പോയിന്റ് നേടിയ കേരളവർമ കോളേജ് മുന്നിൽ. 59 പോയിന്റ് നേടിയ തൃശൂർ സെന്റ് തോമസ് കോളേജ് തൊട്ടു പിന്നിലുണ്ട്. 25 പോയിന്റ് സ്വന്തമാക്കിയ ശ്രീകൃഷ്ണ കോളേജ് ഗുരുവായൂരാണ് മൂന്നാം സ്ഥാനത്ത്.
ഹർത്താലിനെത്തുടർന്ന് ഒരുദിവസംകൂടി നീട്ടിയ കലോത്സവത്തിൽ മത്സരങ്ങൾ വൈകിയാണ് പൂർത്തിയാകുന്നത്. രാത്രി വൈകിയാണ് ഇംഗ്ലീഷ് സ്‌കിറ്റ്, ഭരതനാട്യം, ചാക്യാർകൂത്ത്, കഥാപ്രസംഗം എന്നിവ പൂർത്തിയായത്. ഇന്ന് മോഹിനിയാട്ടം, കേരളനടനം, നാടോടിനൃത്തം, ദഫ്മുട്ട്, വട്ടപ്പാട്ട്, മോണോ ആക്ട്, മിമിക്രി തുടങ്ങിയ മത്സരങ്ങൾ അരങ്ങിലെത്തും.