തൃശൂർ: ജ്യോതി എൻജിനിയറിംഗ് കോളേജ് ടെക്‌ഫെസ്റ്റ് തരംഗ് 23, 24 തീയതികളിൽ ശക്തൻ സ്റ്റാൻഡിന് സമീപമുള്ള കോർപറേഷൻ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. മോട്ടോർ വിന്റേജ് കാറുകൾ, അപൂർവമായ പുതിയ മോഡൽ കാറുകൾ, ബൈക്കുകൾ എന്നിവയോടൊപ്പം വിദ്യാർത്ഥികളുടെ പ്രോജക്ട് എക്‌സിബിഷൻ, വിവിധ ബ്രാഞ്ചുകളുടെ മത്സരങ്ങൾ, ഫോട്ടോഗ്രഫി, ടൗൺ പ്‌ളാനിംഗ് മത്സരം, വെർച്വൽ റിയാലിറ്റി, സർക്യൂട്ട് മത്സരം തുടങ്ങിയ നടക്കും. മറ്റു കോളേജിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന മ്യൂസിക്കൽ ബാൻഡ് ഷോ മത്സരവും നൃത്യ എന്ന പേരിലുള്ള ഡാൻസ് ഫെസ്റ്റും ഈ വർഷവും ഉണ്ടാകും. 23ന് രാവിലെ 9.30ന് മന്ത്രി വി.എസ്. സുനിൽകുമാർ ടെക്‌ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കും.
കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജെയ്‌സൺ പോൾ മുളേരിക്കൽ, വി.കെ. മനോജ്കുമാർ, ജോർജ്ജ് ചിറമ്മൽ, സുബിൻ ശ്രീനിവാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.