തൃശൂർ: കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്‌സ് അസോസിയേഷൻ 19-ാം ജില്ലാ സമ്മേളനം മെർലിൻ ഇന്റർനാഷണൽ ഹോട്ടലിൽ 24ന് സി.എൻ. ജയദേവൻ എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷാജു ചിറയത്ത് അദ്ധ്യക്ഷത വഹിക്കും. അസോസിയേഷനിൽ ഉൾപ്പെട്ട സ്വർണവ്യാപാര സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കും. ഷാജു ചിറയത്ത്, പി.എം. റഫീക്ക്, ഡിക്‌സ് ഫ്രാൻസിസ്, പി.കെ. രാജേശ്വരൻ, പി.ജെ. ജോഷി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.