തൃശൂർ: കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാത്ത സാംസ്‌കാരിക നായകരുടെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാഹിത്യ അക്കാഡമിയിലേക്ക് മാർച്ച് നടത്തി സാംസ്‌കാരിക നായകർക്ക് വാഴപ്പിണ്ടി സമർപ്പിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. കാസർകോട്ടെ ഇരട്ടക്കൊലപാതകത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി വരെ തള്ളിപ്പറഞ്ഞിട്ടും സാംസ്‌കാരിക സഖാക്കൾ പാലിക്കുന്ന മൗനം കേരളത്തിനും മലയാളത്തിനും അപമാനമാണെന്ന് ജോൺ ഡാനിയൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ അദ്ധ്യക്ഷനായി. നേതാക്കളായ നൗഷാദ് ആറുപറമ്പത്ത്, കിരൺ ലാസർ, പ്രഭുദാസ് പാണേങ്ങാടൻ, ജിയോ ആലപ്പാടൻ, ലിജോ പനക്കൽ, വി.എസ്. ഡേവിഡ്, സി.ഡി. ജോൺസൺ, ജെഫിൻ പോളി, ഷിബു കാറ്റാടി, ജയേഷ് വില്ലടം, വിജീഷ് കിഴക്കേപുറം എന്നിവർ നേതൃത്വം നൽകി.