തൃശൂർ: ട്രഷറി നിയന്ത്രണം മൂലം ബില്ലുകൾ മാറിക്കിട്ടാൻ കഴിയാതെ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ കരാറുകാരെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ധനകാര്യമന്ത്രി ഡോ. തോമാസ് ഐസക് നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി ആവശ്യപ്പെട്ടു. കേരള ഗവ. കോൺട്രാക്‌ടേഴ് ഫെഡറേഷൻ മാർച്ച് ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.എസ്. സുനോജ് അദ്ധ്യക്ഷനായി. സി.ഐ.ടി.യു തൃശൂർ ഏരിയ സെക്രട്ടറി ടി. സുധാകരൻ, ഫെഡറേഷൻ സംസ്ഥാന ട്രഷറർ കെ.എം. ശ്രീകുമാർ, സെക്രട്ടറി കെ.വി. നൈജോ, ഭാരവാഹികളായ കെ.ജെ. ശ്രീക്കുട്ടൻ, ടി. രഞ്ജിത്ത്, ദിലീപ്കുമാർ, അനീഷ് അപ്പു, കെ.വി. പൗലോസ്, വ്യാപാരി വ്യവസായി സമിതി അഡ്വ.കെ.ആർ. അജിത്ബാബു തുടങ്ങിയവർ സംസാരിച്ചു.