എരുമപ്പെട്ടി: ബൈക്കിന് പുറകിൽ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരുമപ്പെട്ടി ആറ്റത്ര തലക്കോടൻ ദേവസി മകൻ സിമിൻ (23) ആണ് മരിച്ചത്.
ചൊവ്വാഴ്ച്ച രാവിലെ വടക്കാഞ്ചേരി ഓവർ ബ്രിഡ്ജിന് സമീപമാണ് അപകടം ഉണ്ടായത്. സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുന്നതിനായി തൃശൂരിൽ പോയി വരുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. ബസിടിച്ച ഉടനെ ബൈക്കിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിച്ചു.
വടക്കാഞ്ചേരിയിലുള്ള സ്വകാര്യ ടെക്സ്റ്റൈൽ ഷോപ്പിൽ ജോലിക്കാരനാണ്. മാതാവ്: ഓമന. സഹോദരൻ: സിന്റോ.