തൃശൂർ: കേരളത്തിലെ നിർമ്മാണ മേഖലയെ തകർത്ത് സിമന്റ് കമ്പനി ഉടമകൾ വർദ്ധിപ്പിച്ച വില പിൻവലിക്കണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിലക്കുറയ്ക്കാനുള്ള നടപടികളും സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് 21 മുതൽ മാർച്ച് ആറ് വരെ നിർമ്മാണ തൊഴിലാളികളുടെ പ്രതിഷേധ കാമ്പയിൻ നടത്താൻ കൺസ്ട്രക്‌ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ സംസ്ഥാന യോഗം തീരുമാനിച്ചു. എല്ലാ പഞ്ചായത്തുകളിലും സായാഹ്ന ധർണ്ണ നടത്തും.