mp
കാരമുക്ക് എസ്.എൻ.ജി.എസ് സ്കൂളിന് എം.പി ഫണ്ടിൽ നിന്നനുവദിച്ചു നൽകിയ സ്കൂൾ ബസിന്റെ താക്കോൽദാനം സി.എൻ. ജയദേവൻ എം.പി നിർവഹിക്കുന്നു.

കാഞ്ഞാണി: എം.പി ഫണ്ടിൽ തനിക്ക് അനുവദിച്ച 24 കോടിയിൽ 70 ശതമാനത്തിലധികവും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ചെലവാക്കിയതെന്ന് സി.എൻ. ജയദേവൻ എം.പി. കാരമുക്ക് ശ്രീ നാരായണ ഗുപ്ത സമാജം ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തിയതായിരുന്നു എം.പി. 46 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബസുകൾ നൽകാനായെന്നും എം.പി ഫണ്ടിലെ 80.8 ശതമാനം ചെലവാക്കിയതായും സി.എൻ. ജയദേവൻ പറഞ്ഞു. എസ്.എൻ ജി.എസ് സ്‌കൂളിന് എം.പി ഫണ്ടിൽ നിന്നും അനുവദിച്ച 13 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ സ്‌കൂൾ ബസിന്റെ താക്കോൽ ദാന കർമ്മം എം.പി നിർവഹിച്ചു. സുരേഷ് ബാബു വന്നേരി, പി.ആർ. രാജീവ്, പി.സി. സുശീൽ, കെ.കെ. ഗോപി, ഹെഡ്മിസ്ട്രസ് കെ.കെ. മിനി തുടങ്ങിയവർ പ്രസംഗിച്ചു.