ചെറുതുരുത്തി: കുത്തകക്കാരെ പിടിച്ചു കെട്ടാൻ നരേന്ദ്ര മോദിക്ക് നെഞ്ചളവു പോരെന്നും അഞ്ചുവർഷത്തെ ഭരണം കൊണ്ട് സമസ്ത മേഖലകളും തകർത്ത ഭരണമാണ് കേന്ദ്ര സർക്കാരിന്റേതെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവൻ. മതേതരത്വം ഇല്ലാതാക്കാൻ കോൺഗ്രസും ബി.ജെ.പിയും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാ പ്രചരണ ജാഥ ജില്ലാ അതിർത്തിയായ ചെറുതുരുത്തിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയരാഘവൻ. സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി അരുൺ കാളിയത്ത് അദ്ധ്യക്ഷനായി. എൽ.ഡി.എഫ് ജില്ലാ കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ. രാധാകൃഷ്ണൻ, എൻ.സി.പി നേതാവ് വല്ലഭൻ, പി.എ. ബാബു, എം.ആർ. സോമനാരായണൻ, കെ.പി. രാജേന്ദ്രൻ, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. എം.എം. വർഗീസ് കാപ്ടനായുള്ള ജാഥ മൂന്ന് ദിവസം ജില്ലയിൽ പര്യടനം നടത്തും.