action-counsil
ആക്‌ഷൻ കൗൺസിൽ ചാവക്കാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കാൽനടജാഥ

ചാവക്കാട്: ആക്‌ഷൻ കൗൺസിൽ ചാവക്കാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹന ജാഥയും കാൽനട ജാഥയും സംഘടിപ്പിച്ചു. ദേശീയ പാതക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് മെച്ചപ്പെട്ട യാതൊരു നഷ്ടപരിഹാരമോ, പുനരധിവാസ പാക്കേജോ ഭൂവിലയോ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെന്ന് നിയമസഭയിൽ മുഖ്യ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും നിറുത്തിവെക്കുവാൻ ആവശ്യപെട്ടു കൊണ്ടാണ് ജാഥ സംഘടിപ്പിച്ചത്.

കാൽനട ജാഥ അണ്ടത്തോട് സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദലി സാഹിബ് ഉദ്ഘാടനം ചെയ്തു. പ്രവാസി ആക്‌ഷൻ കൗൺസിൽ ചെയർമാൻ കെ.കെ. ഹംസ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ വി. സിദ്ദിഖ് ഹാജിക്ക് ജില്ലാ കൺവീനർ സി.കെ ശിവദാസൻ പതാക കൈമാറി. യോഗത്തിൽ മേഖല കൺവീനർ സി. ഷറഫുദ്ദീൻ, സി.ആർ. ഉണ്ണിക്കൃഷ്ണൻ, മായിൻകുട്ടി, ഉസ്മാൻ അണ്ടത്തോട്, പട്ടാളം കമറുദ്ദീൻ എന്നിവർ സംസാരിച്ചു. മന്ദലാംകുന്ന്, ഒറ്റയിനി, എടക്കഴിയൂർ തെക്കേ മദ്രസ, തിരുവത്ര സ്കൂൾ, കോട്ടപ്പുറം സമരപന്തൽ എന്നിവിടങ്ങളിൽ സ്വീകരണവും യോഗവും നടന്നു. ആക്‌ഷൻ കൗൺസിൽ മേഖലാ -വില്ലേജ് കമ്മിറ്റി നേതാക്കൾ നേതൃത്വം വഹിച്ചു.