talivaravu
ശ്രീ കണ്ണംകുറ്റി ആലുക്കൽ ഭഗവതി ക്ഷേത്രത്തിലെ മകം തൊഴൽ താലപ്പൊലി മഹോത്സവത്തോട് അനുബന്ധിച്ചുള്ള താലി വരവ്‌.

കല്ലൂർ: ശ്രീ കണ്ണംകുറ്റി ആലുക്കൽ ഭഗവതി ക്ഷേത്രത്തിൽ മകം തൊഴൽ താലപ്പൊലി മഹോത്സവവും പൊങ്കാലയും നടത്തി. രാവിലെ പൊങ്കാലയ്ക്കും ദീപാരാധനയ്ക്കും ശേഷം ഒമ്പത് ദേശത്തുനിന്നും വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളുമായി താലി വരവ് നടന്നു. ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി ഒ.സി. കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.