തൃശൂർ: പരിശീലനം പൂർത്തിയാക്കിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡ് 25ന് രാവിലെ 7.30ന് രാമവർമ്മപുരം കേരള പൊലീസ് അക്കാഡമിയിൽ നടക്കും. മന്ത്രി എ.കെ. ശശീന്ദ്രൻ സല്യൂട്ട് സ്വീകരിക്കും. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കുളള പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്യും.