carmmel
മാള കാർമ്മൽ കോളേജിന്റെ വാർഷികവും വിരമിക്കുന്നവർക്കുള്ള യാത്രഅയപ്പ് യോഗവും കേരള കലാമണ്ഡലം സർവകലാശാല രജിസ്ട്രാർ ഡോ. ആർ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

മാള: കാർമ്മൽ കോളേജിന്റെ വാർഷികവും വിരമിക്കുന്നവർക്കുള്ള യാത്രഅയപ്പും നടന്നു. കേരള കലാമണ്ഡലം സർവകലാശാല രജിസ്ട്രാർ ഡോ. ആർ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജറും പ്രൊവിൻഷ്യൽ മദറുമായ ഡോ. സിസ്റ്റർ വിമല അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ലിജോ, ഫാ. ജോയ്, ഡോ. കെ.ബി. ബിന്ദു, സിസ്റ്റർ ക്രിസ്റ്റി, ജിനു മാത്യൂസ്, വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ലിസി, കെ.സി. അക്ഷര എന്നിവർ സംസാരിച്ചു.

കോളേജിൽ നിന്ന് വിരമിക്കുന്ന സിസ്റ്റർ ലിസ സി.ജി.ബേബി, കെ.എൽ. റോസ എന്നിവർക്ക് യാത്രഅയപ്പ് നൽകി. പി.ടി.എ പ്രസിഡന്റ് പി.എസ്. ജയൻ, സിസ്റ്റർ മെർസീന എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.