കയ്പ്പമംഗലം: പെരിഞ്ഞനം ഈസ്റ്റ് യു.പി സ്‌കൂളിൽ നടന്ന വാർഷികാഘോഷത്തോട് അനുബന്ധിച്ച് പെരിഞ്ഞനം ലയൺസ് ക്ലബ് സ്‌കൂളിലെ മുതിർന്ന പെൺകുട്ടികൾക്ക് വെൻഡിംഗ് മെഷീൻ വിതരണം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് കെ.കെ. ബാലൻ, സെക്രട്ടറി പി.കെ. കബീർ എന്നിവരിൽ നിന്നും പ്രധാന അദ്ധ്യാപിക ബിന്ദു വാലിപറമ്പിൽ ഏറ്റുവാങ്ങി. ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ മുഖ്യാതിഥിയായി. പഞ്ചായത്തംഗം ദിലീപ്കുമാർ കരുവത്തിൽ, മതിലകം ബി.പി.ഒ ടി.എസ്. സജീവൻ മാസ്റ്റർ, സുധാകരൻ മാണപ്പാട്ട് എന്നിവർ സംബന്ധിച്ചു.