തൃശൂർ: എൻജിനിയറിംഗ് പഠനത്തിന്റെ ഭാഗമായി ഇന്റേൺഷിപ്പ് ആരംഭിക്കുമെന്ന് മന്ത്രി ഡോ. കെ. ടി ജലീൽ പറഞ്ഞു. തൃശൂർ ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിലെ മില്ലേനിയം ആഡിറ്റോറിയത്തിൽ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും വജ്രജൂബിലി ആഘോഷ സമാപന പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
സ്ഥാപനങ്ങളിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പാണ് ലക്ഷ്യമെന്നും നൈപുണ്യ വികസനത്തിന് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഇന്റേൺഷിപ്പിന്റെ പുതിയ പോർട്ടൽ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. 60 കിലോ വാട്ടിന്റെ സൗരോർജ യൂണിറ്റിന്റെ ഉദ്ഘാടനം സി.എൻ. ജയദേവൻ എം.പി നിർവഹിച്ചു. ഡീൻ ഡോ. സി.പി, സുനിൽകുമാർ വജ്ര ജൂബിലി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ബി. ജയാനന്ദ്, പി.ടി.എ പ്രസിഡന്റ് ഇ. ബാലകൃഷ്ണൻ, പൂർവ വിദ്യാർത്ഥി സംഘടന വൈസ് പ്രസിഡന്റ് പ്രൊഫ. ടി. കൃഷ്ണകുമാർ, പി. കൃഷ്ണൻ കുട്ടി, കോളേജ് യൂണിയൻ ചെയർമാൻ ആദർശ് വി.എസ്. തുടങ്ങിയവർ പങ്കെടുത്തു...