ചാലക്കുടി: അന്നനാട് വേലുപ്പിള്ളി ക്ഷേത്രത്തിലെ ഉത്രം വിളക്ക് മഹോത്സവം വർണ്ണാഭം. രാവിലെ മുതൽ ആരംഭിച്ച ക്ഷേത്രച്ചടങ്ങുകളിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഉച്ചയ്ക്ക് ആനയൂട്ടും തുടർന്ന് എഴുന്നള്ളിപ്പും നടന്നു. അമൃതഭോജനത്തിലും നിരവധി ഭക്തങ്ങളുടെ സാന്നിദ്ധ്യമുണ്ടായി. വൈകീട്ട് നടന്ന കാഴ്ചശീവേലിയിൽ അഞ്ച് ഗജവീരന്മാർ അണിനിരുന്നു. വെടിക്കെട്ടും ഉണ്ടായിരുന്നു.