malayala
മാതൃഭാഷാ ദിനാചരണം നടത്തി.തൃക്കൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറിസ്‌കൂള്‍ മലയാളം അദ്ധ്യാപിക ബിന്ദു രവി ഉദ്ഘാടനം ചെയ്യുന്നു.

നന്തിക്കര: ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂളിൽ ലോക മാതൃഭാഷാ ദിനാചരണം നടത്തി. തൃക്കൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മലയാളം അദ്ധ്യാപിക ബിന്ദു രവി ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി പ്രസിഡന്റ് കെ.കെ. സുധാകരൻ അദ്ധ്യക്ഷനായിരുന്നു. പി.എം. ഷിജി, കെ.ആർ. വിജയലക്ഷ്മി, പി.വി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മാഗസിൻ പ്രകാശനം വൈസ് പ്രിൻസിപ്പൽ അജി വേണുഗോപാൽ നിർവഹിച്ചു. കവിതാലാപനം, നൃത്താവിഷ്കാരം, പടയണി കലാരുപം എന്നിവയും നടത്തി.