കൊടുങ്ങല്ലൂർ: സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന എം.ഇ.എസ് അസ്മാബി കോളജിന് ഡി. സോൺ കലോത്‌സവത്തിൽ മാപ്പിള കലകളിൽ തിളക്കമാർന്ന വിജയം. ഇതുവരെ ഫലം പ്രഖ്യാപിച്ച ദഫ്‌മുട്ട്, അറബനമുട്ട്, കോൽക്കളി, വട്ടപ്പാട്ട് , ഒപ്പന, മാപ്പിളപ്പാട്ട് (പുരുഷൻ) എന്നീ ഇനങ്ങളിലെ ഒന്നാം സ്ഥാനത്തോട് കൂടിയ മേധാവിത്വം അസ്മാബി കോളേജ് കൈയടക്കി. ഇതിന് പുറമെ വാട്ടർ കളറിംഗ്, ലളിത ഗാനം (പുരുഷൻ) എന്നീ ഇനങ്ങളിലും അസ്മാബിക്ക് ഒന്നാം സ്ഥാനം നേടാനായി. ഹിന്ദി കഥാ രചന, ഹിന്ദി പ്രബന്ധ രചന , പെൻസിൽ ഡ്രോയിംഗ് എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും, ഓയിൽ പെയിന്റിംഗ്, പരിചമുട്ടുകളി, കഥാപ്രസംഗം, ലളിതഗാനം എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും നേടിയ അസ്മാബിയിലെ കലാകാരന്മാർ ഡി സോണിൽ തങ്ങളുടെ ശക്തമായ സാന്നിദ്ധ്യം പ്രകടമാക്കി കഴിഞ്ഞു. എം.ഇ.എസ് അസ്മാബി കോളേജ് കഴിഞ്ഞ ഏതാനും വർഷമായി മാപ്പിള കലകളിൽ തിളക്കമാർന്ന വിജയമാണ് നേടിയത്. ഈ വർഷം കലോത്സവത്തിലെ ചിത്രപ്രതിഭയായി എം.ഇ.എസ് അസ്മാബി കോളേജ് വിദ്യാർത്ഥിനി നുബ് ല പി.ആർ ആണ് തെരഞ്ഞെടുക്കപ്പെട്ടത്...