എരുമപ്പെട്ടി: സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കൃതി 2019ന്റെ ഭാഗമായി എരുമപ്പെട്ടി വിവിധോദ്ദേശ്യ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതി നടപ്പിലാക്കി. സംഘം പ്രസിഡന്റ് അമ്പലപ്പാട്ട് മണികണ്ഠൻ എരുമപ്പെട്ടി ഗവ.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ. ജോസ് അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് എൻ.കെ. കബീർ, പ്രധാന അദ്ധ്യാപിക ബെയ്‌സി, സെക്രട്ടറി സുനിത ജോഷി, ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.