ചേർപ്പ്: പെരുവനം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം 28ന് ആരംഭിക്കും. വൈകീട്ട് ആറിന് നിറമാല ചുറ്റുവിളക്ക്, എണ്ണ സമർപ്പണം, ദീപാരാധന, ഏഴിന് പല്ലിശേരി മൂകാംബിക കലാക്ഷേത്രം അവതരിപ്പിക്കുന്ന നാട്യവസന്തം, മാർച്ച് ഒന്നിന് വൈകീട്ട് അഷ്ടപദി, പെരുവനം നാദോപാസനയുടെ സംഗീതകച്ചേരി, രണ്ടിന് രാത്രി ഏഴിന് കഥകളി പദകച്ചേരി, മൂന്നിന് രാത്രി ഏഴിന് വായ്പാട്ട് വിദ്വാൻ ചെന്നൈ രാമകൃഷ്ണമൂർത്തി നയിക്കുന്ന സംഗീത കച്ചേരി, ശിവരാത്രി ദിവസമായ നാലിന് രാവിലെ ഏഴിന് ചതുഃശത നിവേദ്യം, വിവിധ സംഘങ്ങളുടെ തിരുവാതിരക്കളി, വൈകീട്ട് ആറിന് ലക്ഷദീപം, നിറമാല, ദീപാരാധന, പെരുവനം സതീശൻ മാരാർ നയിക്കുന്ന പഞ്ചവാദ്യം, ആറിന് കുണ്ടൂർ സ്മാരക സദസ് നയിക്കുന്ന അക്ഷര ശ്ലോകം, 6.30ന് ഭഗവത് ഗീത ശ്ലോകാഞ്ജലി, ഏഴിന് ബാംഗ്ലൂർ അമിത് നയിക്കുന്ന പുല്ലാങ്കുഴൽ കച്ചേരി, 9.30ന് സിനി വിഷ്വൽ ഡ്രാമ ഹിരണ്യൻ, 11ന് ഇരട്ടയപ്പനും മാടത്തിലപ്പനും അഭിഷേകം,12.30ന് തായമ്പക, 1.30ന് വിളക്കെഴുന്നള്ളിപ്പ് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം എന്നിവയുണ്ടാകും.