തൃശൂർ: കാസർകോട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ മന്ത്രി ഇ. ചന്ദ്രശേഖരൻ സന്ദർശിച്ചതിൽ തെറ്റില്ലെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതിൽ തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ഇ. ചന്ദ്രശേഖരൻ, കൃപേഷിന്റെയും ശരത് ലാലിന്റെയും വീട് സന്ദർശിച്ചത്. പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്റെ കടമയാണെന്നും ഇക്കാര്യത്തിൽ ആര് വിമർശിച്ചാലും കുഴപ്പമില്ലെന്നും മന്ത്രി ചന്ദ്രശേഖരൻ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതക രാഷ്ട്രീയത്തിന്റെ പേരിൽ സി.പി.എമ്മിനെ ഒറ്റപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും സുനിൽ കുമാർ പറഞ്ഞു.