hp
ആലപ്പാട് സി.എച്ച്.സിയുടെ സ്നേഹസംഗമം കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

ചാഴൂർ: ആലപ്പാട് സി.എച്ച്.സിയുടെ നേതൃത്വത്തിൽ സ്നേഹസംഗമം നടത്തി. ശാരീരിക മാനസിക പ്രശ്നങ്ങളാൽ സമൂഹത്തിൽ ഒറ്റപ്പെടുന്നവർക്ക് ഒപ്പം കരുതലോടെ ഒത്തുചേരലിന്റെ വേദി കൂടിയായി സ്നേഹ സംഗമം. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ് അദ്ധ്യക്ഷയായി. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു. സജീവൻ നമ്പിയത്ത്, ശശി കരുമാരശ്ശേരി , മെഡിക്കൽ ഓഫീസർ സിജി സി.ആർ, ചാഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.