പുതുക്കാട്: വാർഡ്തല ആരോഗ്യ ജാഗ്രത ആസൂത്രണവും അവലോകനവും പഞ്ചായത്ത് തല ഉദ്ഘാടനവും അശോക റോഡിൽ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ സതി സുധീർ അദ്ധ്യക്ഷയായിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു കാളിയേങ്കര, മുഖ്യതിഥിയായിരുന്നു. താലൂക്ക് ആശുപത്രിയിലെ ഡോ. എസ്. സൻജീവ് വിഷയാവതരണം നടത്തി. ഹെൽത്ത് സൂപ്പർവൈസർ സി.ആർ. സുരേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ സി.എൻ. വിദ്യാധരൻ, അശ വർക്കർ ജോഷി ജോയ് എന്നിവർ പ്രസംഗിച്ചു.