ldf-prachrana-jatha
എൽ.ഡി.എഫ് കേരള സംരക്ഷണയാത്രയുടെ ജില്ലാ പ്രചരണ ജാഥയ്ക്ക് കയ്പ്പമംഗലത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ എം.എം. വർഗീസ് സംസാരിക്കുന്നു.

കയ്പ്പമംഗലം: എൽ.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ ജില്ലാ പ്രചരണ ജാഥയ്ക്ക് കയ്പ്പമംഗലത്ത് സ്വീകരണം നൽകി. കൊപ്രക്കളത്ത് നടന്ന സ്വീകരണ സമ്മേളനത്തിൽ ടി.പി. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.കെ. ജ്യോതി പ്രകാശ്, കെ.ജി. ശിവാനന്ദൻ, സി.ഡി. ജോസ്, എ.വി. വല്ലഭൻ, എം.സി. ശശിധരൻ എന്നിവർ സംസാരിച്ചു. ജാഥാ ക്യാപ്റ്റൻ എം.എം. വർഗീസ് മറുപടി പ്രസംഗം നടത്തി. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ., പി.എം. അഹമ്മദ്, ടി.വി. സുരേഷ്, ബൈന പ്രദീപ്, മുഹമ്മദ് ചാമക്കാല, മഞ്ജുള അരുണൻ എന്നിവർ നേതൃത്വം നൽകി.