തൃശൂർ: കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസുകാർ നടത്തിയ വാഴപ്പിണ്ടി സമരത്തെ പരിഹസിച്ച് ഫേസ്ബുക്കിൽ പ്രതികരിച്ച മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴപ്പിണ്ടി അയച്ചു. സ്‌പീഡ് പോസ്റ്റ് ഓഫീസിൽ നിന്ന് വാഴപ്പിണ്ടി അയയ്‌ക്കുന്നത് പൊലീസ് തടഞ്ഞതിനെ തുടർന്ന് പിന്നീട് സ്വകാര്യ പാഴ്‌സൽ സർവീസിൽ അയയ്‌ക്കുകയായിരുന്നു.
കാസർകോട് ഇരട്ടക്കൊലയിൽ സാംസ്‌കാരികപ്രവർത്തകർ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ തൃശൂരിൽ സാഹിത്യ അക്കാഡമിയിലെത്തി പ്രസിഡന്റിന്റെ കാറിലും അക്കാഡമി ബോർഡിലും വാഴപ്പിണ്ടികൾ സ്ഥാപിച്ചിരുന്നു. എഴുത്തുകാരുടെ മൗനം ആർക്കു വേണ്ടിയായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ എഫ്.ബി പോസ്റ്റിലൂടെ വെളിപ്പെട്ടെന്ന് നേതാക്കൾ പറഞ്ഞു.