കയ്പ്പമംഗലം: ആശയ സംവാദങ്ങളെ പ്രോത്സാഹിപ്പിച്ച മനുഷ്യ സ്‌നേഹിയായ മത പണ്ഡിതനാണ് ഹസൻ മൗലവി എന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ. കഴിഞ്ഞ ദിവസം നിര്യാതനായ കാളമുറി വി.എം. ഹസൻ മൗലവിയുടെ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൽഖാ നാസിം പി.എ. മുസ്തഫ അദ്ധ്യക്ഷനായി. കെ.കെ. ശേഖരൻ, പി.എ. മുഹമ്മദാലി, പ്രഭാകരൻ തോണിപ്പറമ്പിൽ, സി.ഐ. അബ്ദുൾ ഹമീദ്, പഞ്ചായത്ത് അംഗം സുരേഷ് കൊച്ചുവീട്ടിൽ, വി.ആർ. ഷൈൻ, പി.കെ. മുത്തുക്കോയ തങ്ങൾ, പി.കെ. റാസിക്, പി.കെ. മുഹമ്മദ്, കെ.വി. അബ്ദുൽ ഖാദർ, ഇ.എം. അമീൻ, പി.കെ. ഗോപാലകൃഷ്ണൻ, എം.എസ്. ബാപ്പു, എം.പി. ഹൈദ്രോസ് തുടങ്ങിയവർ സംസാരിച്ചു.