ldf
എൽ.ഡി.എഫ് ജാഥയ്ക്ക് മാളയിൽ നൽകിയ സ്വീകരണ യോഗത്തിൽ എം.എം. വർഗീസ് സംസാരിക്കുന്നു.

മാള: ബി.ജെ.പി സർക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തുന്ന കേരള സംരക്ഷണ യാത്രയ്ക്ക് മാളയിൽ സ്വീകരണം നൽകി. മാള മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും ചേർന്ന് ജാഥയെ മാളയിൽ സ്വീകരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് നയിച്ച ജാഥയ്ക്ക് മാളയിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരണം ഒരുക്കിയത്.

എൽ.ഡി.എഫ് നേതാക്കളായ എ.വി. വല്ലഭൻ, പി.കെ. ഡേവിസ്, കെ.വി. വസന്ത്‌കുമാർ, യൂജിൻ മാറോലി, കെ.ജി. ശിവാനന്ദൻ, ടി.കെ. ഉണ്ണിക്കൃഷ്ണൻ, വി.ആർ. സുനിൽകുമാർ എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. ജാഥ നയിക്കുന്ന എം.എം. വർഗീസ് സ്വീകരണത്തിന് നന്ദി പറഞ്ഞു...