തൃശൂർ : നവോത്ഥാന സങ്കൽപ്പങ്ങളെ യാഥാർത്ഥ്യമാക്കിയത് രാഷ്ട്രീയ ഇച്ഛാശക്തിയാണെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മാനവികത എന്ന ആശയമാണ് കേരളത്തിൽ നടപ്പാക്കിയതെന്നും അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്ത് നവോത്ഥാനം, മാനവികത-ചരിത്രം, വർത്തമാനം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്പോളവത്കരണവും വർഗ്ഗീയതയും നവോത്ഥാന മൂല്യങ്ങളെ ഇല്ലാതാകുന്ന സന്ദർഭത്തിലാണ് നവോത്ഥാനമെന്ന ആശയപരിസരം രൂപപ്പെടുന്നത്. അഡ്വ. കെ. രാജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട്, കെ.ഇ.എൻ കുഞ്ഞഹമ്മദ്, സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞിക്കണ്ണൻ എന്നിവർ വിഷയാവതരണം നടത്തി. ഡോ. എൻ.ആർ. ഗ്രാമപ്രകാശ് മോഡറേറ്ററായി.