കോടാലി: പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് കെ.പി.സി.സി തീരുമാനപ്രകാരം സംസ്ഥാനത്ത് നിർമ്മിച്ചുനൽകുന്ന ആയിരം വീടുകളുടെ ഭാഗമായി മറ്റത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഏറ്റെടുത്ത ഒരു വീടിന്റെ നിർമ്മാണം പൂർത്തിയായി. വീടിന്റെ താക്കോൽദാനം 25ന് രാവിലെ 11.30ന് കോടാലി സെന്ററിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടാലി നിവാസി നെല്ലിക്കവിള മേരിക്ക് നൽകി നിർവഹിക്കും. മണ്ഡലം പ്രസിഡന്റ് കെ.ആർ. ഔസേപ്പിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.എം. ചന്ദ്രന് സ്വീകരണവും മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. ലോനപ്പന്റെ നവതി ആഘോഷവും പഞ്ചായത്തിലെ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കലും നടക്കും.