sn-school
എസ്.എന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷികം തൃശൂര്‍ പൊലീസ് അസി. കമ്മീഷണര്‍ വി.കെ. രാജു ഉദ്ഘാടനം ചെയ്യുന്നു.

പുതുക്കാട്: എസ്.എൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ 35-ാം വാർഷികവും രക്ഷാകർതൃദി നവും സാമൂഹിക കലാപ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. സ്വാമിയാർകുന്ന് കമ്യൂണിറ്റി ഹാളിൽ നടന്ന ആഘോഷം പൊലീസ് അസി. കമ്മിഷണർ വി.കെ. രാജു ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദ്ദനൻ അദ്ധ്യക്ഷനായി. സ്‌കൂൾ ഡയറക്ടർ പി.ആർ. വിജയകുമാർ, മാതൃസമിതി പ്രസിഡന്റ് ഹിമ സജി, ലിമേഷ് പുതുക്കാട്, പി.ആർ. തിലകൻ, ഷാജു സർഗ ചിത്ര, തോമസ് ഉദിനപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.