കൊടുങ്ങല്ലൂർ: പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം അധികം വൈകില്ലെന്ന് വ്യക്തമായിരിക്കെ, അഴീക്കോട് മേഖലയിൽ ചുവരെഴുത്ത് തുടങ്ങി. അഴീക്കോട് കൊട്ടിക്കൽ പ്രദേശത്താണ് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ആദ്യത്തെ ചുവരെഴുത്ത് ദൃശ്യമായത്. കൈപ്പത്തി അടയാളത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ചുവരെഴുത്തിൽ ഇക്കുറി കോൺഗ്രസ് ഉയർത്തുന്ന നമ്മൾ ഇന്ത്യയെ കണ്ടെത്തി, നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും എന്ന തിരഞ്ഞെടുപ്പ് സ്പെഷ്യലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിയുടെ പേരെഴുതാനുള്ള ഭാഗം ഒഴിച്ച് നിറുത്തിയാണ് ചുവരെഴുത്ത്. കോൺഗ്രസ് ഐ എറിയാട് ബ്ലോക്ക് സെക്രട്ടറി പി.എസ് മണിലാൽ, കോൺഗ്രസ് പ്രവർത്തകരായ സതീഷ് തൂലിക, കെ.എം. ഷമീർ, വി.എം. സുൾഫിക്കർ, എ.എ. സുരേഷ്, ഗോപി കല്ലയിൽ എന്നിവരുടെ നേതൃത്വത്തിലാണിത് പുരോഗമിക്കുന്നത്...