lab-inaguration
ശാസ്ത്ര പോഷിണി ലാബിന്റെ ഉദ്ഘാടനം മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് നിര്‍വഹിക്കുന്നു.

വരന്തരപ്പിള്ളി: സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് കന്നാറ്റുപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച ശാസ്ത്രപോഷിണി ലാബിന്റെ ഉദ്ഘാടനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജയന്തി സുരേന്ദ്രൻ അദ്ധ്യക്ഷയായി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉമ്മർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ എന്നിവർ സംസാരിച്ചു.