ചാലക്കുടി: കേരള ആർട്ടിസാൻസ് അസോസിയേഷൻ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം മർച്ചന്റ്‌സ് ജൂബിലി ഹാളിൽ നടന്നു. നഗരസഭാ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എൻ. അശോകൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കോഴിവിള രവി, ജില്ലാ സെക്രട്ടറി പി.പി. ബാബു, ജോയിന്റ് സെക്രട്ടറി എ.വി. രെജു, വൈസ് പ്രസിഡന്റ് യു.കെ. ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.